വിലകയറ്റം; സര്‍ക്കാരിനെതിരെ സമരത്തിന് ഹോട്ടലുടമകള്‍

single-img
10 December 2019

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സര്‍ക്കാര്‍ നിയന്ത്രിക്കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹോട്ടലുടകമള്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നത്. സവാള,തക്കാളി,മുരിങ്ങക്കായ,പയര്‍ അടക്കം എല്ലാവിധ പച്ചക്കറികളുടെയും വില വര്‍ധനവ് താങ്ങാനാകാത്തതാണ്. മറ്റ് അവശ്യവസ്തുക്കള്‍ക്കും വില കുതിച്ചുയരുന്നു.

അനിയന്ത്രിതമായ ഈ വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. ഡിസംബര്‍ 17ന് നടക്കാനിരിക്കുന്ന കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ യോഗത്തിലാണ് സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും വ്യാപാരികള്‍ അറിയിച്ചു.