മാന്ദ്യം മറികടക്കാന്‍ വാങ്ങല്‍ശേഷി ഉയര്‍ത്തണം;പ്രൊവിഡന്റ് ഫണ്ട് വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

single-img
10 December 2019

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വിപണിയിലെ വാങ്ങല്‍ ശേഷി പരിപോഷിപ്പിക്കാനുള്ള പദ്ധതികളെ കുറിച്ചാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട തൊഴില്‍മേഖലകളില്‍ പിഎഫ വിഹിതം വെട്ടിക്കുറച്ച് അത് ശമ്പളവര്‍ധനവില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. എംഎസ്എംഇ,ടെക്സ്‌റ്റൈല്‍സ് ,സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള ചില തൊഴില്‍മേഖലയിലുള്ള ജീവനക്കാരുടെ പിഎഫ് വിഹിതമാണ് വെട്ടിക്കുറയ്ക്കുക. ഇത് വഴി ശമ്പളത്തില്‍ നേരിയ വര്‍ധനവ് ഉണ്ടാകും. നിലവില്‍ പരമാവധി പന്ത്രണ്ട് ശതമാനമാണ് തൊഴിലാളി വിഹിതം. ഇത് 9 മുതല്‍ 12 ശതമാനം വരെയാക്കി ചുരുക്കുന്നതിലൂടെ ആളുകള്‍ വാങ്ങള്‍ ശേഷി മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിപണിയിലേക്ക് പണമെത്തിയാല്‍ സാമ്പത്തിക മാന്ദ്യത്തിന് അല്‍പ്പമെങ്കിലും ആശ്വാസമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ഈ തീരുമാനം വന്‍ തിരിച്ചടിയാകും.

കാരണം റിട്ടയര്‍മെന്റിന് ശേഷം സാമ്പത്തിക ഭദ്രത ഉറപ്പുതരുന്ന സേവിങ്‌സ് പദ്ധതികൂടിയാണ് പിഎഫ്. പിഎഫ് നീക്കിയിരുപ്പുകളില്‍ കുറവ് വരുന്നത് മറ്റ് വരുമാനങ്ങളില്ലാത്ത കാലത്ത് ബുദ്ധിമുട്ടുകളാണ് ആളുകള്‍ക്ക് നേരിടേണ്ടി വരിക. ഈ നടപടിയിലൂടെ ആഭ്യന്തര ഉപഭോഗം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം പുതിയ പരിഷ്‌കാരത്തിലൂടെ സാമ്പത്തിക മാന്ദ്യം മറികടക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ വെറുതെയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കാരണം 3000 കോടി രൂപയുടെ വാര്‍ഷിക ചെലവിടല്‍ മാത്രമാണ് വര്‍ധിക്കുക.ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന 2019ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്ലിലെ പ്രൊവിഷനാണ് നടപ്പാക്കുന്നത