ദില്ലിയിലെ വെള്ളവും വായുവും ആയുസ് ചുരുക്കുന്നുണ്ട്,പിന്നെന്തിന് വധശിക്ഷ;നിര്‍ഭയാ കേസ് കുറ്റവാളി

single-img
10 December 2019

ദില്ലി: ദില്ലിയിലെ മലിനമായ അന്തരീക്ഷ വായു ആയുസ് കുറയ്ക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് വധശിക്ഷയ്ക്ക് വിധിക്കുന്നതെന്ന ചോദ്യമുയര്‍ത്തി നിര്‍ഭയാ കേസ് പ്രതി അക്ഷയ് കുമാര്‍ സിങ്. തങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചത് തെറ്റാണെന്നും ദില്ലിയിലെ വായുവും വെള്ളവും മലിനമാണ്. ഇത് തന്നെ ആയുസ് കുറയ്ക്കുന്നുണ്ടെന്നും പിന്നെ എന്തിന് തങ്ങളെ തൂക്കികൊല്ലുന്നുവെന്നും പ്രതിയുടെ ഹര്‍ജി ആരായുന്നു. സുപ്രിംകോടതിയിലാണ് അക്ഷയ്കുമാര്‍ ഹര്‍ജി നല്‍കിയത്.

വധശിക്ഷ ശരിവെച്ച 2017ലെ കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. നാലുപ്രതികളുടെയും വധശിക്ഷ ഈ മാസം തന്നെ നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് അക്ഷയ്കുമാര്‍ ഹര്‍ജി നല്‍കിയത്. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. പ്രതികളുടെ ദയാഹര്‍ജിയില്‍ അനുകൂല തീരുമാനമെടുക്കരുതെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു.