മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുന്നു; വിമര്‍ശനവുമായി കോണ്‍ഗ്രസ്

single-img
10 December 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി അധിര്‍ രഞ്ജന്‍ ചൗധരി. പ്രധാനമന്ത്രി കൊണ്ടുവന്ന മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുകയാണെന്നും, എല്ലാ കാര്യത്തിലും സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും ചൗധരി വിമർശനം ഉന്നയിച്ചു.

രാജ്യത്തുണ്ടായ ഹൈദരബാദ്, ഉന്നാവോ കേസുകളില്‍ വലിയ പ്രതിഷേധം നടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം. യുപിയിൽ മാത്രം തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.