മുസ്ലിങ്ങളെ മാത്രം പുറത്താക്കി ലോക്‌സഭയില്‍ ദേശീയ പൗരത്വഭേദഗതി ബില്‍ പാസായി

single-img
10 December 2019

ദേശീയ പൗരത്വഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 311 പേര#് അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ വെറും 80 അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പൗരത്വബില്‍ പാസായത്. പ്രതിപക്ഷം നിര്‍ദേശിച്ച എല്ലാ ഭേദഗതികളും തള്ളിയാണ് ഭരണകക്ഷി ബില്‍ പാസാക്കിയത്. മതം അടിസ്ഥാനപ്പെടുത്തിയുള്‌ല ബില്ലിനെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.

മുസ്ലിങ്ങളെ മാത്രം ബില്ലില്‍ നിന്ന് ഒഴിവാക്കികൊണ്ടാണ് ബില്ല് തയ്യാറാക്കിയത്. അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍,ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്ന് മുസ്ലിങ്ങളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനെന്ന അവകാശവാദങ്ങളുമായാണ് ദേഗദതികള്‍ കൊണ്ടുവന്നത്.വരുംദിവസം രാജ്യസഭയില്‍ ബില്‍ പരിഗണനയ്‌ക്കെത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.