ദുരിത ജീവിതത്തിന്റെ പ്രതിഫലനമാണ് ആഫ്രിക്കൻ സിനിമകളെന്ന് അപ്പോലീൻ ട്രവോർ

single-img
10 December 2019

ആഫ്രിക്കൻ മേഖലയിലെ ജീവിതയാഥാർഥ്യങ്ങൾ ലോകത്തെ അറിയിക്കാനുള്ള മാർഗമാണ് സിനിമയെന്ന് ബുർകിനോ ഫാസോ സംവിധായക അപ്പോലീൻ ട്രവോർ. ആഫ്രിക്കയിലെ സാഹചര്യങ്ങൾ സിനിമ നിർമാണത്തിന് അനുകൂലമല്ലന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കവെ അവർ പറഞ്ഞു.

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഈ മേഖലയെ കലുഷിതമാക്കിയിരിക്കുകയാണ്.എങ്കിലും യുവതലമുറ സിനിമ നിർമ്മാണത്തിന് ശ്രമിക്കുന്നുണ്ട്. സിനിമയിലൂടെ മാത്രമേ തങ്ങളുടെ രാജ്യത്തെ പ്രശ്‌നങ്ങളും സംസ്കാരവും ലോകം മുഴുവൻ ചർച്ചയാകൂ. അതുകൊണ്ടാണ് വനിതയായിട്ടും താനും ഈ മേഖല തെരെഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.

സംവിധായകരായ പ്രിയനന്ദനൻ ,ബാലു കിരിയത്ത്, മനു അശോകൻ ,നിർമാതാക്കളായ ആയുഷ് പട്ടേൽ,മിറ്റ് ജാനി,സ്പാനിഷ് താരം ലിയ ബ്രിയോൺസ് , മീര സാഹിബ് എന്നിവർ പങ്കെടുത്തു.