ബലാല്‍സംഗ,കൊലപാതകക്കേസുകളില്‍ മൂന്നാഴ്ച്ചയ്ക്കകം വധശിക്ഷ; പുതിയ ബില്ലിന് ആന്ധ്രാ സര്‍ക്കാര്‍

single-img
10 December 2019

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ആന്ധ്ര സര്‍ക്കാര്‍.സ്ത്രീകളോ കുട്ടികളോ ഇരകളാവുന്ന ബലാല്‍സംഗം,കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതികളെ ഉടന്‍ പിടികൂടി ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് അടക്കം ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മൂന്ന് ആഴ്ച്ചയ്ക്കകം പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുമെന്ന് അനുശാസിക്കുന്ന പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇത് സംബന്ധിച്ച പുതിയ ബില്‍ നിയമസഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു മാസത്തിന് താഴെ കാലയളവിലാണ് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയെന്ന ്ബില്‍ വ്യക്തമാക്കുന്നു. കൂടാതെ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക കോടതികള്‍ രൂപീകരിക്കാനും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ നടുക്കിയ ഉന്നാവോ,ഹൈദരാബാദ് കേസുകളുടെ പശ്ചാത്തലത്തിലാണ് ആന്ധ്രാ സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍