പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച് എഐഎഡിഎംകെ; രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

single-img
10 December 2019

ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയ നടപടിയില്‍ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥ്. ലോക് സഭയില്‍ ബില്ലിനെ പിന്തുണച്ച എഐഎഡിഎംകെയുടെ നിലപാടിനെയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് സിദ്ധാര്‍ഥ് പ്രതികരിച്ചത്.

‘എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനത്തെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ ഞാന്‍ അങ്ങേയറ്റം ലജ്ജിക്കുന്നു’ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താല്‍ക്കാലിക അധികാരം ആസ്വദിച്ചോളൂ’- സിദ്ധാര്‍ത്ഥ് തുറന്നടിച്ചു.  ടിറ്ററിലൂടെയായിരുന്നു പ്രതികരണം.