വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍വിധികളോടെ കാണുന്നു: ശ്യാമപ്രസാദ്

single-img
9 December 2019

വൈവിധ്യമുള്ള പ്രമേയങ്ങള്‍ സ്വീകരിച്ചാലും സിനിമകളെ വിതരണക്കാരും നിര്‍മ്മാതാക്കളും മുന്‍വിധിയോടെയാണ് കാണുന്നതെന്ന് പ്രസിദ്ധ സംവിധായകന്‍ ശ്യാമപ്രസാദ്. അത്തരം കാഴ്ചപ്പാടുകൾ ഈ രംഗത്ത് വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സമാന്തര സിനിമകളെ അംഗീകരിക്കാന്‍ വിതരണക്കാർ കൂടി ശ്രമിച്ചാല്‍ മാത്രമേ ഈ രംഗത്തിന് വളർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് രണ്ടാം ദിവസ മീറ്റ് ദി ഡയറക്ടർ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്നും സ്വന്തം സമൂഹം നന്നായാല്‍ മാത്രമാണ് സമാധാനം പുലരുകയെന്നും ലെബനിസ് ചിത്രമായ ആള്‍ ദിസ് വിക്ടറിയുടെ സംവിധായകന്‍ അഹമ്മദ് ഗോസൈന്‍ പറഞ്ഞു. മനോജ് കാന കൃഷ്ണാന്ദ്,ക്ലാര ബാസ്റ്റോസ്, അഭിനേതാവ് മുരളി ചന്ദ്,മീരാ സാഹിബ്,ബാലു കിരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.