ഷെയ്ന്‍ നിഗം വിഷയത്തില്‍ സര്‍ക്കാര്‍ ഒരു പക്ഷവും പിടിക്കാനില്ല: മന്ത്രി എകെ ബാലന്‍

single-img
9 December 2019

യുവനടന്‍ ഷെയ്ൻ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് എഎംഎംഎയുമായി ഫെഫ്ക ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു പക്ഷവും പിടിക്കാനില്ലെന്ന് മന്ത്രി എകെ ബാലന്‍.

Doante to evartha to support Independent journalism

ഷെയ്‌നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചില വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഷെയ്‌നുമായുമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട ഉടമ്പടിയുടെ കോപ്പി ഷെയ്ൻ തന്നെ കാണിച്ചിരുന്നെന്നും സിനിമാ വ്യവസായം പ്രതിസന്ധിയിലാവാതെ മുന്നോട്ടു പോവേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ ഉണ്ടായ പ്രശ്നം സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ആ രീതിയിൽ രമ്യമായി പരിഹരിക്കണം.

സിനിമാ വ്യവസായം സംരക്ഷിക്കുന്നത്തിനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്‌നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാൽ കഴിയാവുന്നത് ചെയ്യും.മന്ത്രി അറിയിച്ചു.