റേഷൻ കടകൾ വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി; തീരുമാനവുമായി പശ്ചിമ ബം​ഗാൾ സർക്കാർ

single-img
9 December 2019

രാജ്യമാകെ ഉള്ളിക്ക് ക്രമാതീതമായി വില വർദ്ധിക്കുമ്പോൾ ഈ പ്രതിസന്ധിക്ക് പരിഹാരമായി ഇനി മുതൽ റേഷൻ കടകൾ വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി നൽകാൻ പശ്ചിമ ബം​ഗാൾ സർക്കാരിന്റെ തീരുമാനം. സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിലെ സഫൽ ബം​ഗ്ലാ ഔട്ട് ലെറ്റുകൾക്ക് പുറമേ 935 റേഷൻകടകളും 405 ഖദ്യാ സതി വഴിയും കുറഞ്ഞ വിലയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

പദ്ധതിയുടെ വിജയത്തിനായി ചില സ്വാശ്രയ ​ഗ്രൂപ്പുകളെയും ഖദ്യാ സതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ബംഗാളിൽ സഫാൽ ബം​ഗ്ലാ സ്റ്റോറുകൾ 59 രൂപയ്ക്ക് ഉള്ളി നൽകുന്നുണ്ട്. സർക്കാർ തീരുമാനത്തോടെ ഇനി 935 റേഷൻ കടകളിലും ഇവ ലഭ്യമാകും. റേഷൻ കാർഡ് കാണിച്ചാൽ ഒരു കുടുംബത്തിന് ഒരു കിലോ ഉള്ളിയാണ് നൽകാൻ ഉദ്ദേശിക്കുന്നത്.