സദാചാര പൊലീസിങ് നടത്തി വനിതാ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ്ബില്‍ നിന്നു പുറത്താക്കി

single-img
9 December 2019

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ്ബില്‍ നിന്ന് പുറത്താക്കി. രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.

എം രാധാകൃഷ്ണനെ പുറത്താക്കിയതായി ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ് രേഖാമൂലം ഉറപ്പു നല്‍കി. തുടര്‍ നടപടികള്‍ക്കായി അടുത്ത ദിവസം തന്നെ ജനറല്‍ബോഡി വിളിക്കുമെന്നും അറിയിച്ചു. രാധാകൃഷ്ണന്‍ ജോലിചെയ്യുന്ന സ്ഥാപനമായ കേരള കൗമുദിയും ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.