തിരുവമ്പാടി മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റുകള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

single-img
9 December 2019

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ മാവോയിസ്റ്റുകളെത്തിയതായി വിവരം. തിരുവമ്പാടിക്ക് സമീപം മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ സംഘം എത്തിയത്.

പ്രദേശത്തെ തുറക്കല്‍ ജോജുവിന്റെ വീട്ടില്‍ എത്തിയ മൂന്നംഗ സംഘം ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെ ഇവിടെയുണ്ടായിരുന്നതായും ഇവരില്‍ ഒരാള്‍ മലയാളിയും മറ്റുള്ളവര്‍ കര്‍ണ്ണാടക, തമിഴ്‌നാട് സ്വദേശികളാണെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.