ജെഎൻയു വിദ്യാർത്ഥികളുടെ രാഷ്ട്രപതി ഭവൻ മാർച്ചിന് നേർക്ക് പോലീസ് ലാത്തിചാര്‍ജ്

single-img
9 December 2019

രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വടയാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിന്‍റെ നേര്‍ക്ക് പൊലീസ് ലാത്തിചാര്‍ജ്. സര്‍വകലാശാല ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിഷയത്തില്‍ രാഷ്ട്ര പതിയെ നേരിട്ട് കാണണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് മുന്നോടിയായി സര്‍വ്വകലാശാലയ്ക്കു പുറത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ക്യാമ്പസിലെ എല്ലാ ഗേറ്റുകളും അടച്ചു പൂട്ടിയ ഫോട്ടോ വിദ്യാര്‍ത്ഥികള്‍ പുറത്തു വിട്ടിരുന്നു.
ഹോസ്റ്റലിലെ ഫീസ് വര്‍ദ്ധന പൂര്‍ണ്ണമായും പിന്‍വലിക്കുക എന്ന ആവശ്യത്തോടൊപ്പം വിസിയെ പുറത്താക്കണം എന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെയും ഭരണസംവിധാനത്തിനെതിരേയും നിരന്തരം ശബ്ദമുയര്‍ത്തുമ്പോള്‍ രാജ്യം മുഴുവന്‍ തങ്ങളെയാണ് ഉറ്റുനോക്കുന്നതെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.