പ്രേക്ഷകരെ കീഴടക്കി മാര്‍ഗരീറ്റയും, ക്ലോഡിയയും; മേളയില്‍ ശ്രദ്ധ നേടി ഇറ്റാലിയന്‍ ചിത്രം മാര്‍ഗി ആന്റ് ഹെര്‍ മദര്‍

single-img
9 December 2019

24ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനം പ്രേക്ഷക ശ്രദ്ധ നേടി ഇറ്റാലിയന്‍ ചിത്രം മാര്‍ഗി ആന്റ് ഹെര്‍ മദര്‍. മോഹ്‌സെന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത 100 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ലോക സിനിമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.

മാര്‍ഗരീറ്റ എന്ന മകളും ക്ലോഡിയ എന്ന അവിവാഹിതയായ അമ്മയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം. സാമ്പത്തികമായി കീഴെ നില്‍ക്കുന്നവരുടെ ജീവിത സാഹചര്യ ങ്ങളും സിനിമ വിലയിരുത്തുന്നു. 3 വയസുകാരിയായ മകളും 18 വയസുകാരിയായ അമ്മയും തമ്മിലു്ള്ള ജീവിതത്തില്‍ കടന്നുവരുന്ന മതവും വിശ്വാസവും എല്ലാം സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ദൈവമില്ലെങ്കില്‍ മനുഷ്യനെ ആരുണ്ടാക്കി എന്നു ചോദിക്കുന്ന ആയയോട് ദൈവമുണ്ടെങ്കില്‍ തന്നെ അമ്മ ഉപേക്ഷിച്ചതെന്തിനെന്ന് മകള്‍ ചോദിക്കുന്നു. ചെറിയ കുട്ടികള്‍ മതത്തെയും വിശ്വാസ ങ്ങളെയും ചോദ്യം ചെയ്യുന്ന രംഗങ്ങള്‍ ആരെയും ചിന്തിപ്പിക്കു ന്നതാണ്.

ആധുനിക യൂറോപ്പിന്റെ വിവിധ സാഹചര്യങ്ങളെയും സിനിമയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.ഇറാനില്‍ നിന്ന് നാടു വിടേണ്ടി വന്ന സംവിധായകനാണ് മോഹ്‌സന്‍ മക്മല്‍ബഫ്. അദ്ദേഹ ത്തിന്റെ മകളാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.