ചലച്ചിത്രമേളയിൽ ഇന്ന് 63 ചിത്രങ്ങൾ; മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ കൊറിയൻ സസ്പെൻസ് ത്രില്ലർ ഡോർലോക്ക്

single-img
9 December 2019

രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങൾ.ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ് ത്രില്ലർ ഡോർ ലോക്ക്, സൊളാനസിന്റെ സൗത്ത്, ടോം വാലറിന്റെ ദ കേവ്, 1982, ദ ഹോൾട്ട്, ഹവ്വാ മറിയം ആയിഷ, വേർഡിക്റ്റ്, ആദം, ബലൂൺ എന്നീ ചിത്രങ്ങളുടെ പ്രദർശനം ഇന്നുണ്ടാകും.

മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ ഡോർലോക്കിന്റെ മേളയിലെ ഏക പ്രദർശനവും ഇന്നാണ്. നിശാഗന്ധിയിലാണ് ഈ ചിത്രത്തിന്റെ പ്രദർശനം. ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലീ ക്വാൺ ആണ് ഈ ഹൊറർ ത്രില്ലറിന്റെ സംവിധായകൻ.

ഫാഹിം ഇർഷാദിന്റെ ആനി മാനി, സെസാർ ഡയസ് സംവിധാനം ചെയ്‌ത അവർ മദേർസ്,യാങ് പിംഗ് ഡാവോയുടെ മൈ ഡിയർ ഫ്രണ്ട് എന്നീ മത്സര ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ദേ സെ നതിങ് സെസ് ദി സെയിം,ഹോസെ മരിയ കബ്രാലിന്റെ ദി പ്രോജക്ഷനിസ്റ്,മൈക്കിൾ ഐഡോവിന്റെ ദ ഹ്യൂമറിസ്റ്റ് , വൃത്താകൃതിയിലുള്ള ചതുരം എന്നീ മത്സരചിത്രങ്ങളുടെ പുനഃ പ്രദർശനവും ഇന്നുണ്ടാകും.

ലോകസിനിമാ വിഭാഗത്തിൽ മുപ്പത്തിയഞ്ചു ചിത്രങ്ങളും,മലയാള സിനിമ ഇന്നിൽ അനുരാജ് മനോഹറിന്റെ ഇഷ്ക്ക്, പ്രിയനന്ദനന്റെ സൈലെൻസർ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച, ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.

രാജ്യാന്തര ചലച്ചിത്രമേള ഷെഡ്യൂള്‍ , ഡിസംബര്‍ 9 (തിങ്കള്‍)

കൈരളി: രാവിലെ 9.00 ന് ദി കേവ് 11.30 ന് ഇഷ്‌ക് 3.00 ന് ദേ സേ നത്തിംഗ് സേയ്‌സ് ദി സെയിം 6.00 ന് സൈലന്‍സര്‍

ശ്രീ: രാവിലെ 9.15 ന് സൗത്ത് 12.00 ന് ടു ബാര്‍ വണ്‍ 3.15 ന് സ്ലൊവേനിയന്‍ ഗേള്‍ 6.15 ന് ചില്‍ഡ്രന്‍ ഓഫ് ദി സെയിം 8.45 ന് ഡെസ്‌റാന്‍സസ്

നിള: രാവിലെ 9.30 ന് ഗ്ലിംപ്‌സ് ഓഫ് ദി ലൈറ്റ് ഓഫ് ദി ഫയര്‍ഫ്‌ളൈ 11.45 ന് നോ ഫാദേഴ്‌സ് ഇന്‍ കാശ്മീര്‍ 3.30 ന് ഇന്റര്‍വ്യൂ 6.30 ന് ദി ഹാള്‍ട്ട്

കലാഭവന്‍: രാവിലെ 9.15 ന് 1982 11.45 ന് ജാം 3.15 ന് ദി ഫ്യൂണറല്‍ 6.15 ന് ദി ക്രിമിനല്‍ മാന്‍ 8.45 ന് ഹവാ മറിയം അയെഷ

ടാഗോര്‍: രാവിലെ 9.00 ന് സോറി വീ മിസ്ഡ് യു 11.30 ന് ആനി മാനി 2.15 ന് അവർ മദേഴ്‌സ്, 6.00 ന് മൈ ഡിയര്‍ ഫ്രണ്ട്, 8.30 ന് ഒറേയ്

നിശാഗന്ധി: വൈകിട്ട് 6.00 ന് ബക്കാരു 8.30 ന് ദി ട്രൂത്ത് 10.30 ന് യങ് അഹമ്മദ് 12.00 ന് ഡോര്‍ ലോക്ക്

ധന്യ: രാവിലെ 9.30 ന് ബൈ ദി ഗ്രേസ് ഓഫ് ഗോഡ് 12.00 ന് ദി ഹ്യൂമറിസ്റ്റ് 3.00 ന് മത്തിയാസ് ആന്‍ഡ് മാക്‌സിം 6.00 ന് എ മൈനര്‍ ഇന്‍കണ്‍വീനിയന്‍സ് 8.30 ന് സോ ലോങ് മൈ സണ്‍

രമ്യ: രാവിലെ 9.45 ന് ബൈ എ ഷാര്‍പ് നൈഫ്, 12.15 ന് മാരിഗെല്ല, 3.15 ന് റോസി, 6.15 ന് വേര്‍ഡിക്ട്, 8.45 ന് നോവ ലാന്‍ഡ്

ന്യൂ 1: രാവിലെ 9.15 ന് ഇന്‍ഹേല്‍ ആന്‍ഡ് എക്‌സ്‌ഹേല്‍, 11.45 ന് കമ്മിറ്റ്‌മെന്റ്, 2.45 ന് കുമ്പളങ്ങി നൈറ്റ്‌സ്, 5.45 ന് ദി വാര്‍ഡന്‍, 8.15 ന് എബൗട്ട് എന്‍ഡ്‌ലെസ്‌നെസ്

ന്യൂ 2: രാവിലെ 9.30 ന് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, 12.00 ന് മിഡ്‌നൈറ്റ് ഓറഞ്ച്, 3.00 ന് ബിഫോര്‍ ഒബ്ലിവിയണ്‍, 6.00 ന് അണ്‍ഇന്റന്റ്ഡ്, 8.30 ന് ജെറോനിമോ

അജന്ത: രാവിലെ 9.45 ന് നോവ ലിത്വാനിയ, 12.15 ന് ആനന്ദി ഗോപാല്‍, 3.15 ന് എപാര്‍ട്ട് ടുഗെതര്‍, 6.15 ന് ചികുവാരോട്‌സ്, 8.45 ന് ബാക്ക് ടു മാരക്കാന

ശ്രീ പത്മനാഭ: രാവിലെ 9.30 ന് സ്റ്റോറീസ് @ 8, 12.00 ന് ദി വേയ്‌ഫേഴ്‌സ്, 3.00 ന് ആദം, 6.00 ന് ബലൂണ്‍, 8.30 ന് ഗസ്റ്റ് ഓഫ് ഓണര്‍

കൃപ 1: രാവിലെ 9.30 ന് മായി ഘട്ട്: ക്രൈം നമ്പര്‍ 103/2005, 12.00 ന് ആഗസ്റ്റ്, 3.00 ന് എ സണ്‍ഡേ, 6.00 ന് ബ്യൂനെല്‍ ഇന്‍ ദി ലേഡി ഓഫ് ദി ടര്‍ട്ടില്‍സ്, 8.30 ന് റാത്ത് 2018

IFFK Schedule December 9