ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍

single-img
9 December 2019

ഭാവനഗര്‍: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു.12വയസുകാരിയെയാണ്കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പാലിത്താന താലൂക്കിലെ ബുധിയ ഗ്രാമത്തിലാണ് സംഭവം. 

Doante to evartha to support Independent journalism

കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പ്രതികളായ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ശാന്തി ദന്ദുക്കിയ(46), ബാബുഭായ സര്‍തന്‍പര(43), ചന്ദ്രേഷ് സര്‍തന്‍പര(32) എന്നിവരാണ് അറസ്റ്റിലായത്.

മൂവരും ചേര്‍ന്ന് ഒരുവര്‍ഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുക യായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്‌.