യുവ സംവിധായകര്‍ സിനിമ ചെയ്യേണ്ടത് സമൂഹത്തിനുവേണ്ടി; മനസ് തുറന്ന് ഈജിപ്ഷ്യന്‍ ഫിലിം മേക്കര്‍ ഖൈറി ബെഷ്‌റ

single-img
9 December 2019

24ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകരോട് മനസ് തുറന്ന് ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷ്‌റ.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു ബെഷ്‌റയുടെ പ്രതികരണം. ജാതിയുടേയും മതത്തിന്റേയും അതിരുകള്‍ മായ്ചുകളയാന്‍ അദ്ദേഹം എല്ലാവരോടുമായി അവശ്യപ്പെട്ടു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാനാകില്ലെന്നും ബെഷ്‌റ പറഞ്ഞു.

യുവ സംവിധായകരെക്കുറിച്ചുള്ള പ്രതീക്ഷകളും ബെഷ്‌റ പങ്കുവച്ചു. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല മറിച്ച് സമൂഹത്തിനുവേണ്ടിയാണ് അവര്‍ സിനിമയെടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം ഇന്തയന്‍ സിനിമയെയും പ്രശംസിച്ചു. കഴിവുള്ള ഇന്ത്യന്‍ സംവിധായകരില്‍ ബെഷ്‌റ തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകസിനിമയില്‍ പ്രധാന സ്ഥാനത്ത് അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയെത്തുമെന്നും ബെഷ്‌റ കൂട്ടിച്ചേര്‍ത്തു.