കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി; 11 സീറ്റുകളില്‍ ബിജെപി മുന്നില്‍

single-img
9 December 2019

ബംഗലൂരു: കര്‍ണാടകയില്‍ 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിട്ടു.നിലവില്‍ 11 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. ഇതോടെ ബിജെപി ക്യാംപ്‌ സന്തോഷത്തിലാണ്. പടക്കം പൊട്ടിച്ചും മധുരം നല്‍കിയിും പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഉപ
തെരഞ്ഞെടുപ്പാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത്‌ കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും.


തെരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. ജയിച്ചാല്‍ ഇതില്‍ പലരും മന്ത്രിമാരായേക്കും.