അടൂരിൽ 16 കാരിയെ പീഡിപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ

single-img
9 December 2019

പത്തനംതിട്ട ജില്ലയിലെ അടൂരിൽ 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. കൊല്ലം ജില്ലയിലെ ഭരണിക്കാവ് സ്വദേശികളായ നിഖിൽ, (20)ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്.

സ്‌കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് നിഖിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇയാൾ തന്നെയാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതും. നിഖിലിന് സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്.