ലൈംഗികാക്രമണ പരാതി പിന്‍വലിച്ചില്ല; യുപിയിൽ യുവതിയുടെ നേർക്ക് ആസിഡാക്രമണം

single-img
8 December 2019

ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് യുപിയിലെ മുസാഫര്‍പുരിലെ ഷാപുരില്‍ യുവതിയുടെ നേർക്ക് നേരെ നാലംഗ സംഘത്തിന്റെ ആസിഡാക്രമണം. സംഭവത്തിന് പിന്നാലെതന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ 30 ശതമാനം പൊള്ളലാണ് യുവതിയുടെ ശരീരത്തിൽ ഏറ്റിരിക്കുന്നത്.

പരിക്കേറ്റ ഇവർ ഇപ്പോൾ മീററ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റൂറല്‍ എസ്പി നേപ്പാള്‍ സിംഗ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണു പുറത്തുവരുന്നത്. 30 വയസുള്ള യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നവര്‍ അവരുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു.

യുവതി മുൻപ് ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ ഹർജി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ആക്രമണം എന്നാണ് വിവരം. എന്നാൽ യുവതി നല്‍കി ലൈംഗികാക്രമണ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായില്ലെന്നും അതേത്തുടര്‍ന്ന് കേസ് അവസാനിപ്പിച്ചതായും പോലീസ് അറിയിച്ചെന്ന് ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.