വരാപ്പുഴ കസ്റ്റഡിമരണം; ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ബുധനാഴ്ച കോടതിയില്‍

single-img
8 December 2019

വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ ബുധനാഴ്ച പറവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കും. നേരത്തെ കുറ്റവിമുക്തനാക്കിയ പ്രതി മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും വിവരമുണ്ട്. 2018ലാണ് കേസിനാസ്പദമായ സംഭവം. അടിപിടിയെ തുടര്‍ന്ന് വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യചെയ്ത കേസില്‍ ശ്രീജിത്ത് ഉള്‍പ്പെടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് പൊലീസ് മര്‍ദ്ദനമേറ്റ് ശ്രീജിത്ത് മരിച്ചുവെന്നാണ് കേസ്. എറണാകുളം റൂറല്‍ എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. ഗൂഡാലോചനയില്‍ എസ്.പി എവി ജോര്‍ജ് പങ്കാളിയാണെന്ന് ആരോപണമുയര്‍ന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അദേഹം വീണ്ടു ംപ്രതിസ്ഥാനത്ത് വരുമെന്നാണ് വിവരം.