അടിവസ്ത്രത്തില്‍ പതിപ്പിച്ചത് ഗണപതിയുടെ ചിത്രം; പുലിവാല് പിടിച്ച് അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണ കമ്പനി

single-img
8 December 2019

അടിവസ്ത്രത്തില്‍ പതിപ്പിച്ചത് ഗണപതിയുടെ ചിത്രമായതിൽ പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണ കമ്പനിയായ ‘കസ്റ്റമണ്‍’. കമ്പനി ചെയ്തത് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണെന്നും ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനാ രംഗത്തെത്തി. ധരിക്കുന്നവർ കൂടുതല്‍ ‘സെക്‌സി’ ആകാന്‍ വേണ്ടിയെന്ന് കാണിച്ചാണ് കമ്പനി ഈ അടിവസ്ത്രം വിപണിയിലിറക്കിയിരിക്കുന്നത്.

‘ഗണേശ് തോംഗ്’, ‘ഗണേശ് പാന്റി’ എന്നിങ്ങിനെ രണ്ട് പേരുകളിൽ സ്ത്രീകള്‍ക്ക് ധരിക്കാവുന്ന രീതിയിൽ രൂപം നൽകിയ ഇതിന്റെ വില ഒന്നിന് 18.64 ഡോളറാണ്. ‘ഹിന്ദു മതത്തിൽ ആളുകൾ വളരെയധികം ബഹുമാനിക്കപ്പെടുന്ന ഗണപതിയുടെ ചിത്രം ക്ഷേത്രങ്ങളിലോ വീടുകളിലോ ഒക്കെ വച്ച് ആരാധിക്കേണ്ടതാണ്. അങ്ങിനെയുള്ള ചിത്രം ഉപയോഗിച്ചുകൊണ്ട് ഒരിക്കലും അടിവസ്ത്രം അലങ്കരിക്കരുത്.

വാണിജ്യ താൽപര്യങ്ങൾക്കായി ഇത്തരത്തില്‍ ദൈവങ്ങളുടെ ചിത്രം ഉപയോഗിക്കുന്നത് ഭക്തരെ വേദനിപ്പിക്കും. അതുകൊണ്ടു തന്നെ ഉത്പന്നം പിന്‍വലിക്കുകയും ഭക്തരോട് മാപ്പ് പറയുകയും വേണം..’- സംഘടനയുടെ പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു.

വിവിധങ്ങളായ ഡിസൈനുകളും ഡിജിറ്റല്‍ പ്രിന്റുകളുമടങ്ങിയ ടീ ഷര്‍ട്ടുകള്‍, ടോപ്പുകള്‍, ഹൂഡി, ഷര്‍ട്ടുകള്‍, അടിവസ്ത്രം എന്നിവയാണ് പ്രധാനമായും ‘കസ്റ്റമണ്‍’ വിപണിയിലിറക്കുന്നത്.