ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഒരു ഏറ്റുമുട്ടല്‍ കൊല പ്രതീക്ഷിക്കണം; രാജ്യത്തിന് പുതിയ മാതൃകയെന്ന് തെലങ്കാന മന്ത്രി

single-img
8 December 2019

തെലങ്കാന: വെറ്റിനറി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത് പോലെയുള്ള എന്ത് ക്രൂരത നടന്നാലും തെലങ്കാനയില്‍ ഒരു പൊലീസ് വെടിവെപ്പുണ്ടാകുമെന്ന് തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ യാദവ്. തെലങ്കാന പൊലീസ് നാലുപ്രതികളെയും വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഇത്തരത്തിലുള്ള പൊലീസ് വെടിവെപ്പുകള്‍ കുറ്റവാളികള്‍ക്ക് പാഠമാണ്.സര്‍ക്കാര്‍ സമ്മതത്തോടെയാണ് ഇത് ഏറ്റുമുട്ടല്‍ നടന്നതെന്നും മന്ത്രി പറഞ്ഞു.കോടതി വിചാരണയില്‍ പ്രതികള്‍ക്ക് പ്രത്യേകിച്ച് ഒന്നും ലഭിക്കുന്നില്ലെങ്കില്‍,കേസുകള്‍ നീണ്ടുപോകുമ്പോള്‍ കുറ്റവാളികള്‍ ജാമ്യം നേടി പുറത്തുപോകുമ്പോള്‍ ഇതൊരു പാഠമായിരിക്കട്ടെ.കുറ്റവാളികള്‍ ജാമ്യം നേടി പുറത്ത് പോകുമ്പോള്‍ ഇങ്ങിനൊരു സംഭവം നടന്നാല്‍ ഇനിയുണ്ടാകില്ല. ക്രൂരകൃത്യം ചെയ്യുന്നവര്‍ക്ക് ഒരു ഏറ്റമുട്ടല്‍ കൊലയുണ്ടാകുമെന്നതാണ് തങ്ങള്‍ നല്‍കുന്ന സന്ദേശമെന്നും തെലങ്കാന മന്ത്രി വ്യക്തമാക്കി.

കൂടാതെ ഉന്നത അധികാരികളുടെ അറിവോടെയാണ് പൊലീസ് വെടിവെപ്പുണ്ടായതെന്നു കുറ്റകൃത്യത്തിന്റെ രീതി പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അദേഹം പറഞ്ഞു.രാജ്യത്തിന് ഒരു മാതൃകയാണ് തങ്ങള്‍ കാണിച്ചുനല്‍കുന്നത്. ക്ഷേമപ്രവര്‍ത്തനത്തിലൂടെയല്ല പകരം ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യുന്നു എന്നതാണ് ആ മാതൃകയെന്നും മന്ത്രി പറഞ്ഞു.