രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് ജവഹര്‍ലാല്‍ നെഹ്റു; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി സ്വാധി പ്രാചി

single-img
8 December 2019

ലോകരാജ്യങ്ങളിൽ ബലാത്സംഗത്തിന്‍റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിഎച്ച്പി നേതാവ് സ്വാധി പ്രാചി. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു റേപ്പിസ്റ്റാണെന്ന് സ്വാധി പ്രാചി ആരോപിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്റു. ശ്രീരാമന്‍റെയും കൃഷ്ണന്‍റെയും സംസ്കാരം നശിപ്പിച്ചത് നെഹ്റുവാണെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം വയനാട് സന്ദർശനത്തിൽ ഉന്നാവ്, ഹൈദരാബാദ് കേസുകളെ സൂചിപ്പിച്ചായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. സ്വന്തം മകളെയും സഹോദരിയെയും സംരക്ഷിക്കാന്‍ ഇന്ത്യക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുല്‍ വിമർശിക്കുകയുണ്ടായി. അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്തെത്തിയിരുന്നു.