രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്ക; ജന്മദിനം ആഘോഷിക്കില്ലെന്ന് സോണിയാ ഗാന്ധി

single-img
8 December 2019

രാജ്യമാകെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ ജന്മദിനം ആഘോഷിക്കില്ലെന്ന തീരുമാനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. വരുന്നതിങ്കളാഴ്ചയാണ് സോണിയയുടെ 73-ാം ജന്മദിനം.

യുപിയിലെ ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തികൊന്ന സംഭവത്തിന്റെ ശേഷമാണ് സോണിയ ഈ തീരുമാനത്തിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയില്‍ സോണിയ മുൻപ് തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.