വാർപ്പുമാതൃകകളിൽ നിന്നും മാറി ചിന്തിക്കാൻ പുതിയ സംവിധായകർ ധൈര്യം കാണിക്കണം: രുചിർ ജോഷി


സിനിമയുടെ കഥകളിലും നിർമ്മാണത്തിലുമുള്ള വാർപ്പുമാതൃകകളിൽ നിന്നും മാറി ചിന്തിക്കാൻ പുതിയ സംവിധായകർ ധൈര്യം കാണിക്കണമെന്ന് ബംഗാളി സംവിധായകൻ രുചിർ ജോഷി. പാശ്ചാത്യ സിനിമകളുടെ ചട്ടക്കൂടുകളിൽ നിന്നും യുവതലമുറയ്ക്ക് മോചനം വേണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഇൻ കോൺവെർസേഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
.ചുറ്റുമുള്ള യാഥാർഥ്യങ്ങളെ സിനിമകൾക്ക് വിഷയമാക്കാൻ യുവതലമുറയ്ക്ക് സാധിക്കണം. പുത്തൻ സാങ്കേതിക വിദ്യ സിനിമ നിർമിക്കുക എന്ന പ്രക്രിയയെ ലളിതമാക്കി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ആ സാധ്യതകളെ പലരും ഉപയോഗപ്പെടുത്തുത്. യഥാർഥ സംഭവങ്ങൾ ചിത്രീകരിക്കാതെ ടെക്നോളജിയുടെ ബലത്തിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന രീതി നല്ലതല്ലെന്നും രുചിർ ജോഷി പറഞ്ഞു.
രുചിർ ജോഷിയുടെ ടെയിൽസ് ഫ്രം ദി പ്ലാനറ്റ് കൊൽക്കത്ത, മെമ്മറീസ് ഓഫ് എ മിൽക്ക് സിറ്റി എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.