സിനിമയിൽ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂർണതയിൽ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് റസൂല്‍ പൂക്കുട്ടി

single-img
8 December 2019

ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂർണതയിൽ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് റസൂല്‍ പൂക്കുട്ടി. ശബ്ധത്തിന്റെ പൂർണതയ്‌ക്കു വേണ്ടി വിദേശചിത്രങ്ങളെ അനുകരിക്കുന്നതിനേക്കാൾ പ്രാദേശിക സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Support Evartha to Save Independent journalism

ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശബ്ദ മിശ്രണം സിനിമക്ക് വേണ്ട സൗന്ദര്യം ഉറപ്പു നല്‍കുന്നതായി ശബ്ദ സംവിധായകൻ ഹരികുമാര്‍ പറഞ്ഞു.

കണ്ണടച്ചാലും ശബ്ദം നിങ്ങളെ സിനിമ കാണിക്കും അത് തന്നെയാണ് ശബ്ദത്തിന്റെ സൗന്ദര്യവും എന്ന് ഗീത ഗൊരപ്പ അഭിപ്രായപ്പെട്ടു. സിങ്ക് സൗണ്ട് വിദഗ്ദ്ധന്‍ ബോബി ജോൺ, ബി കൃഷ്‌ണനുണ്ണി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.