‘മാമാങ്കം’ മലയാളത്തിന്റെ ഉത്സവമായിത്തീരട്ടെ; ആശംസകളുമായി മോഹന്‍ലാല്‍

single-img
8 December 2019

എം പത്മകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഈ മാസം 12ന് മാമാങ്കം പ്രദർശനത്തിനായി എത്തുകയാണെന്നും സിനിമ മലയാളത്തിന്റെ ഉത്സവമായിത്തീരട്ടെയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ലോകരാജ്യങ്ങള്‍ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു. പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകള്‍ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബര്‍ 12ന്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നു.

ലോകരാജ്യങ്ങൾ നമ്മുടെകേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ…

Posted by Mohanlal on Saturday, December 7, 2019