രാജ്യമാകെ പീഡനകേസുകൾ റിപ്പോർട്ട് ചെയ്യുന്നു; ക്രമസമാധാനം തകരുമ്പോഴും പ്രധാനമന്ത്രി നിശബ്ദന്‍: കോണ്‍ഗ്രസ്

single-img
8 December 2019

രാജ്യമാകെ സ്ത്രീകൾക്കെതിരെയുള്ള പീഡനകേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ്. രാജ്യത്തിന്റെ ക്രമസമാധാനം തകരുമ്പോഴും പ്രധാനമന്ത്രി മോദി നിശബ്ദനാണെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തെ ‘ഉന്നാവ്, ഇറ്റാവ, ഹൈദരാബാദ്, പൽവാൾ-ഫരീദാബാദ്, ഭീകരത തുടരുന്നു! പീഡനത്തിന് ഇരയാകുന്നവർ നീതിക്കായി നിലവിളിക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് മുറിപ്പെടുന്നു‘- ദില്ലിയിൽ നടന്ന ബലാത്സംഗക്കേസിൽ അന്നത്തെ കോൺഗ്രസ് സർക്കാരിനെ മോദി കുറ്റപ്പെടുത്തുന്ന വിഡിയോ ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ എഴുതി.

‘നിയമവാഴ്ച ലംഘിക്കപ്പെടുമ്പോൾ കുറ്റവാളികൾ സ്വതന്ത്രമായി കറങ്ങി നടക്കുന്നു! പക്ഷെ ‘മോദിജി’ ‘നിശബ്ദമാണ്’ … വിഷയത്തിൽ പശ്ചാത്താപമില്ല, അനുതാപം ഇല്ല, ഒരു വാക്കുപോലുമില്ല. ജനങ്ങൾ ആരും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യില്ലേ? എന്തുകൊണ്ട്?’- സുർജേവാല ട്വീറ്റിൽ ചോദിച്ചു.