യുവനടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു

single-img
8 December 2019

മലയാള സിനിമയിലെ യുവനിരയിൽ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. ഇവരുടെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആണ്.

നടന്‍മാരായ ധര്‍മ്മജന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ വിഷ്ണുവിന്റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 2003 ല്‍ ജയറാം നായകനായ ‘എന്‍റെ വീട് അപ്പൂന്‍റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്.

ആശംസകൾ സഹോ …

Posted by Dharmajan Bolgatty on Sunday, December 8, 2019

പിന്നീട് 2015 ല്‍ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായി വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എത്തുകയും പിന്നീട് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷ’നിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി.തുടർന്ന്, ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന സിനിമയ്ക്കും വിഷ്ണു തിരക്കഥ രചിച്ചിരുന്നു.