സാങ്കേതിക വിദ്യകളുടേതല്ല, കാഴ്ചപ്പാടുകളുടേതാകണം സിനിമ: ഐഎഫ്എഫ്കെ ഓപ്പൺ ഫോറം

single-img
8 December 2019

സാങ്കേതികമായി പുരോഗമിച്ചാലൂം സിനിമ എന്ന മാധ്യമം കാഴ്ചപ്പാടുകളുടേതാണെന്ന് ഐഎഫ്എഫ്കെ ഓപ്പൺ ഫോറം.
ലോകം മുന്നേറുന്നതിനൊപ്പം ടെക്‌നോളജിയിലും സിനിമയുടെ നിർമ്മാണത്തിലും പ്രദർശന രീതിയിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്.എങ്കിലും സിനിമ സംവിധായകന്റെ കലയാണെന്ന് ഓപ്പണ്‍ ഫോറത്തിൽ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷ് പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിൽ ‘ മാറുന്ന ഇന്ത്യന്‍ സിനിമ ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

മൊബൈല്‍ ഫോണില്‍ പോലും സിനിമ നിര്‍മ്മിക്കുന്ന കാലത്ത് അതിന്റെ വിതരണം തന്നെയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘടകം.സ്ട്രീമിങ് പ്ലാറ്റുഫോമുകള്‍ ഇക്കാര്യത്തിൽ ആശ്വാസമാണെന്ന് പ്രശസ്ത സാഹിത്യകാരി നന്ദിനി രാംനാഥ് പറഞ്ഞു.എന്നാൽ അതിന്റെ പാര്‍ശ്വഫലങ്ങള്‍ മറ്റൊരു അരക്ഷിതാവസ്ഥയിലേക്കായിരിക്കും വിരല്‍ ചൂണ്ടുകയെന്നും അവർ അഭിപ്രായപ്പെട്ടു.ചലച്ചിത്ര മേ ഖലയിലെ എല്ലാ മാറ്റങ്ങളും ശുഭാപ്തി വിശ്വാസത്തോടെ സ്വീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രുചിര്‍ ജോഷിപറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ,ജയന്‍ ചെറിയാന്‍ ,ചെലവൂര്‍ വേണു എന്നിവരും പങ്കെടുത്തു .സി.എസ് വെങ്കടേശ്വരന്‍ മോഡറേറ്റര്‍ ആയിരുന്നു.