മകളെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചു; രക്ഷിതാക്കള്‍ക്കും ആശുപത്രികള്‍ക്കും എതിരെ അന്വേഷണത്തിന് ഹൈക്കോടതി

single-img
8 December 2019

പ്രണയത്തിന്റെ പേരില്‍ മകളെ മാനസികരോഗിയാക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും മാതാപിതാക്കള്‍ക്കും എതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ,കൂത്താട്ടുക്കുളം സന്ദുല ആശുപത്രികള്‍ക്കും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെയാണ് അന്വേഷണം. ആശുപത്രിയില്‍ കടുത്ത പീഡനം നേരിട്ടതായി ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മൊഴിനല്‍കി. പ്രണയബന്ധത്തില്‍ നിന്ന് പിരിക്കാനായി പിതാവും സഹോദരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്.

തന്റെ മുറിയില്‍ പിതാവിനൊപ്പം എത്തിയ അപരിചിതരമായ മൂന്ന് പുരുഷന്മാര്‍ കട്ടിലില്‍ കെട്ടിയിട്ട ശേഷം മരുന്ന് കുത്തിവെച്ച് ബോധം കെടുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം എസ്എച്ച് ഹോസ്പിറ്റലിലും പിന്നീട് രണ്ടാമത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ട ശേഷം ഭക്ഷണം വരെ നിഷേധിച്ചെന്നും പെണ്‍കുട്ടി മൊഴഇനല്‍കി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാമുകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഇതേതുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിനിയാണ് പെണ്‍കുട്ടി. തന്നെ ബലമായി ഈരണ്ട് ആശുപത്രികളിലും പ്രവേശിപ്പിക്കുയായിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി.