ദേശീയ പൗരത്വ ബില്‍: മതം പരിഗണിക്കാതെ എല്ലാ മനുഷ്യരെയും ഉള്‍പ്പെടുത്തണമെന്ന് അകാലിദള്‍

single-img
8 December 2019

കേന്ദ്രസർക്കാർ ദേശീയ പൗരത്വ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാൻ ഒരുങ്ങവെ ബില്ലിനെ സ്വാഗതം ചെയ്ത ശിരോമണി അകാലി ദള്‍ പക്ഷെ, മതത്തെ പരിഗണിക്കാതെ എല്ലാ മനുഷ്യരെയും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു.

ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുമ്പോള്‍ രാജ്യത്തിന്റെ സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ നയങ്ങളെ കുറിച്ചും അതേ പോലെ മനുഷ്യത്വപരമായ തത്വങ്ങളെ കുറിച്ചും ആലോചിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംങ്ങളെ ബില്ലില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് അകാലിദള്‍ മുന്നോട്ടു വെക്കുന്ന ആവശ്യം.

അതേപോലെതന്നെ പൗരത്വ ബില്‍ പാസാക്കുകയെന്നാല്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കുമേലുള്ള ജിന്നയുടെ വിജയമാണ് എന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞിരുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര മതങ്ങളിലെ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയിൽ പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പൗരത്വ ഭേദഗതി ബില്‍.

പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍ ചെയ്യുന്നത്.