പന്ത്രണ്ടുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു; ആലുവയിൽ മധ്യവയസ്കൻ പിടിയിൽ

single-img
8 December 2019

പന്ത്രണ്ട് വയസുമാത്രം പ്രായമുള്ള ബാലികയെ രണ്ടുവർഷമായി നിരന്തരം പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ ആലുവയിലാണ് സംഭവം. ഈസ്റ്റ് വെളിയത്തുനാട് സ്വദേശിയായ അലി കുഞ്ഞുമുഹമ്മദാണ് പോലീസ് പിടിയിലായത്.

മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് പെൺകുട്ടി സംഭവത്തിൽ പോലീസില്‍ പരാതി നൽകിയത്. ഇതിനെ തുടര്‍ന്ന് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പിന്നീടി ഇന്നാണ് ഇയാളെ പോലീസിന് പിടികൂടാനായത്.