ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി അടിസ്ഥാന രഹിതമെന്ന് വൈറ്റ് ഹൗസ്‌

single-img
7 December 2019

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി അടിസ്ഥാന രഹിതമെന്ന് വൈറ്റ് ഹൗസ്. ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടു പോകുന്നത് സമയം കളയാനാണെന്നും നടപടികള്‍ അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് അധികൃതര്‍ ജുഡീഷ്യറിയോട് ആവശ്യപ്പെട്ടു.

അതേസമയം ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നപടികളുമായി മുന്നോട്ട് പോകണമെന്ന് നാന്‍സി പലോസി നിര്‍ദ്ദേശിച്ചു. ട്രംപിനോട് യാതൊരു വിധ അനിഷ്ടവുമില്ലെന്നും മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ഇംപീച്ചമെന്റ് നടപടിക്ക് മുതിര്‍ന്നതെന്നും നാന്‍സി പെലോസി അറിയിച്ചു. ഹൗസ് ഇന്റലിജന്റ്‌സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹൗസ് ജുഡിഷ്യറി പരിശോധിച്ച്‌ വരികയാണെന്നും സ്പീക്കറും ഡെമോക്രാറ്റ് പാര്‍ട്ടി നേതാവുകൂടിയായ നാന്‍സി പെലോസി അറിയിച്ചു.