11 മാസം കൊണ്ട് ഉന്നാവോയില്‍ 90 ബലാല്‍സംഗക്കേസുകള്‍;വല്ലാത്തൊരു നാട് !

single-img
7 December 2019

ഉത്തര്‍പ്രദേശിലെ ഉന്നാവോ ,ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍സഗര്‍ ബലാല്‍സംഗം ചെയ്ത് ചുട്ടുകൊന്ന പെണ്‍കുട്ടിയുടെ നാട്. എന്നാല്‍ ഈ ഉന്നാവോ എന്ന നാട് ഈ ഒരു കേസുകൊണ്ട് മാത്രമല്ല ഇനി മുതല്‍ അറിയപ്പെടുക. 11 മാസം മാത്രം കൂട്ടബലാല്‍സംഗക്കേസുകള്‍ ഉള്‍പ്പെടെ 90 ബലാല്‍സംഗക്കേസുകളും 185 ലൈംഗികാതിക്രമ കേസുകളാണ് ഇവിടെ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഭൂരിഭാഗം കേസുകളിലെയും പ്രതികള്‍ ജാമ്യത്തിലിറങ്ങി ജില്ലയില്‍ തന്നെ വിലസുന്നുവെന്നും കണക്കുകള്‍ പറയുന്നു.

ഉന്നാവോ പെണ്‍കുട്ടിയുടെ മരണം ഞെട്ടിച്ച ഇതേദിനത്തില്‍ തന്നെ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചതിന് ഒരാള്‍ അറസ്റ്റിലായി. ഇത്രയധികം കേസുകള്‍ ഈ നാട്ടില്‍ പെരുകാന്‍ കാരണം പൊലീസ് സംവിധാനമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ യുപിയില്‍ തന്നെ ഉന്നാവോയ്ക്കാണ് ഒന്നാംസ്ഥാനമെന്നാണ് കരുതുന്നത്.പ്രതികള്‍ ശിക്ഷിക്കപ്പെട്ട കേസുകളും കുറവാണ്.ഇന്ത്യയില്‍ ഓരോ ദിനവും 90 കേസുകളാണ് ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്യുന്നത്. 2017ലെ കണക്കുകള്‍ അനുസരിച്ചാണിത്. 2017ല്‍മാത്രം ഇന്ത്യയില്‍ 32500 സ്ത്രീകളും പെണ്‍കുട്ടികളുമാണ് ബലാല്‍സംഗത്തിന് ഇരയായത്. ഇതില്‍ വറും 18300 കേസുകള്‍ മാത്രമാണ് കോടതി വിധി പറഞ്ഞിട്ടുള്ളൂ.