ഉന്നാവില്‍ ബലാത്സംഗ കേസ്പ്രതികള്‍ ചേര്‍ന്ന് തീ കൊളുത്തിയ യുവതി മരിച്ചു

single-img
7 December 2019

ഡല്‍ഹി: യുപിയിലെ ഉന്നാവില്‍ അഞ്ചംഗ സംഘം തീ കൊളുത്തിയ യുവതി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച്‌ അഞ്ചംഗസംഘം യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. ഇവരില്‍ രണ്ടുപേര്‍ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്.

അതേ സമയം യുവതിയെ തീകൊളുത്തിയ കേസ് അന്വേഷിക്കുന്നതിനായി ഉന്നാവ് എ.എസ്.പി. വിനോദ് പാണ്ഡെ തലവനായി അഞ്ചുപേരടങ്ങുന്ന പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചതായി ലഖ്നൗ ഡിവിഷണല്‍ കമ്മിഷണര്‍ മുകേഷ് മേശ്രാം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചതിനുശേഷമാണ് എസ്.ഐ.ടി. രൂപവത്കരിച്ചതെന്നും റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.