പ്രതികാരത്തിലൂടെയല്ല നീതി നടപ്പിലാക്കേണ്ടത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

single-img
7 December 2019

ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലചെയ്ത കേസിലെ പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. നീതി എന്നത് പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ലെന്നും പ്രതികാരത്തിലൂടെയല്ല നീതി നടപ്പിലാക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

”നീതി എന്ന് പറയുന്നത് എത്രയും പെട്ടെന്ന് ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും ”- അദ്ദേഹം പറഞ്ഞു. ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തെളിവെടുപ്പിനായി പോലീസ് കൊണ്ടുപോയ പ്രതികളായിരുന്നു കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നായിരുന്നു തെലങ്കാന പോലീസ് നല്‍കിയ വിശദീകരണം.