സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കോന്നിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

single-img
7 December 2019

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. പ്രമാടം വെള്ളപ്പാറ സ്വദേശിയായ സുകേഷാണ് അറസ്റ്റിലായത്. തുടർന്ന് പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രദേശത്തെ സ്വകാര്യ സ്കൂളിലെ ഹിന്ദി അധ്യാപകനായ ഇയാൾ കുട്ടികളോട് അശ്ളീലമായ രീതിയിൽ സംസാരിക്കുകയും മോശമായി ഇടപെടുകയും ചെയ്തുവെന്ന് വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു. ഇതിന് മുൻപും യുവതിയോട് മോശമായി പെരുമാറിയ കേസിൽ സുകേഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.