35 വര്‍ഷങ്ങള്‍ക്കു ശേഷം സ്റ്റൈല്‍ മന്നനും ഉലകനായകനും ഒന്നിക്കുന്നു ?

single-img
7 December 2019

സ്റ്റൈല്‍ മന്നന്‍ രജനികാന്തും ഉലകനായകന്‍ കമല്‍ഹാസനും ഒരുമിക്കുന്ന സിനിമയൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹിറ്റ് ചിത്രം കൈദിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഇരുവരെയും നായകന്മാരാക്കി ചിത്രമെടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍.

കമലഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസുമായി ലോകേഷ് പുതിയ പദ്ധതിയില്‍ ഒപ്പുവച്ചു.തുടര്‍ന്ന് ലോകേഷ് രജനീകാന്തുമായി ചര്‍ച്ച നടത്തിയിരുന്നു.

35 വര്‍ഷത്തിനു ശേഷമാണ് രജനിയും കമലും ഒന്നിക്കുന്നത്. ഹിന്ദി ചിത്രം ഗിരഫ്ത്താറിലാണ് ഉരുവരും മുന്‍പ് ഒരുമിച്ചെത്തിയത്. പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതീക്ഷയിലാണ് ആരാധകരും.