ഇന്ത്യ ഇപ്പോൾ അറിയപ്പെടുന്നത് ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്ന്; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

single-img
7 December 2019

ഇന്ത്യയെ ഇപ്പോൾ അറിയപ്പെടുന്നത് ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്നാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെണ്കുട്ടികളായ മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് രാജ്യത്തിന് സംരക്ഷിക്കാന്‍ കഴിയാത്തതെന്ന് വിദേശ രാജ്യങ്ങള്‍ ഇപ്പോൾ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമീപ സംഭവങ്ങളായ ഉന്നാവോ, തെലങ്കാന സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വയനാട് സന്ദർശിക്കുന്ന രാഹുലിന്റെ പ്രതികരണം.

യുപിയിൽ ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ പോലും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായി. എന്നിട്ടുപോലും പ്രധാനമന്ത്രി ഒരു വാക്ക് പോലും പറയുന്നില്ല. ബിജെപിയുടെ കീഴിലുള്ള സര്‍ക്കാരിന് കീഴില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

‘രാജ്യമാകെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അധാര്‍മ്മികത, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയെല്ലാം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്ത് എവിടെയെങ്കിലും ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെടുന്നതിനെക്കുറിച്ചും പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും എല്ലാ ദിവസവും നാം വായിക്കുകയാണ്. ന്യൂനപക്ഷ സമുദായ- ദളിതര്‍ക്കും എതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.