ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ചുട്ടുകൊന്ന സംഭവം; യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

single-img
7 December 2019

ലഖ്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ
പ്രതികള്‍ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. യോഗി സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിലെ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ 90ഓളം പീഡനങ്ങളാണ് ഉന്നാവോയില്‍ നടന്നത് . ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്ത്രീകള്‍ക്ക് എതിരെയുളള കുറ്റകൃത്യങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ച്‌ വരികയാണ്. സര്‍ക്കാരാകട്ടെ പ്രതികളെ സംരക്ഷിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നതിനായി യോഗി ആദിത്യനാഥ് ഹെല്‍പ് ലൈന്‍ തയ്യാറാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.