ബിജെപി സർക്കാർ തുടരുന്നിടത്തോളം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകരുന്നത് തടയാനാകില്ല: പി ചിദംബരം

single-img
7 December 2019

രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ തുടരുന്നിടത്തോളം സമ്പദ് വ്യവസ്ഥ തകരുന്നത് തടയാൻ ആകില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. അതേപോലെ തന്നെ സ്ത്രീസുരക്ഷ ഉറപ്പ് വരുത്താൻ എല്ലാ പുരുഷൻമാർക്കും ഉത്തരവാദിത്തം ഉണ്ടെന്നും യുപി സ്ത്രീകളുടെ മരണ ഭൂമിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീ സുരക്ഷയ്ക്കായി നിർഭയ ഫണ്ട് ശരിയായി സർക്കാർ വിനിയോഗിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. വിവാദമായ ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ ചിദംബരംകഴിഞ്ഞ ബുധനാഴ്‍ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കേസിൽ സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.