മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍; തെലങ്കാന പോലീസ് നടപടിയെ പ്രശംസിച്ച് നയൻതാര

single-img
7 December 2019

ഹൈദരാബാദിൽ യുവ വെറ്റിനറി ഡോക്ടര്‍ ദിശയെ വധിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ തെലങ്കാന പോലീസിന്‍റെ നടപടിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം നയന്‍താര. ഏറ്റവും ചൂടോടെ നല്‍കുമ്പോള്‍ ആണ് അതൊരു നല്ല നീതിയാവുന്നതെന്ന് നയൻതാര തന്റെ വാര്‍ത്താക്കുറിപ്പില്‍ നയന്‍താര പറയുന്നു.

നയന്‍താര പുറത്തുവിട്ട വാര്‍ത്തക്കുറിപ്പ് വായിക്കാം:

സിനിമകളിലൂടെ മാത്രം നാം കണ്ടു ശീലിച്ച ഒരു രംഗം. അതാണ് ഇപ്പോൾ തെലങ്കാന പോലീസ് ശരിക്കും ഹിറോയെ പോലെ നടപ്പാക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍ എന്നാണ് പോലീസിന്റെ നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

ഇതിനെ ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെ പറ്റി പറയുമ്പോൾ എല്ലാവരേയും തുല്യതയോടെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം.

നീതി നടപ്പായത് ആഘോഷിക്കുക എന്നതിനപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്.