നിര്‍ഭയാകേസ് പ്രതികള്‍ക്കുള്ള ആരാച്ചാരാകാന്‍ തയ്യാറായി മലയാളിയുവാവ്

single-img
7 December 2019

നിര്‍ഭയാ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാരെ അന്വേഷിക്കുന്ന തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് മലയാളിയുടെ കത്ത്. ആരാച്ചാരാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ദില്ലിയില്‍ താമസിക്കുന്ന പാലാകുടക്കച്ചിറ സ്വദേശിയായ നവീന്‍ ടോം ജോസ് കണ്ണാട്ട് എന്ന യുവാവാണ് കത്ത് നല്‍കിയത്. ദില്ലി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകേഷ് പ്രസാദിനും ഇയാള്‍ ഇ.മെയില്‍ സന്ദേശമയച്ചു.

ഈ പ്രതികളെ തൂക്കിക്കൊല്ലുന്നതിന് പ്രതിഫലം ലഭിച്ചാല്‍ വയനാട്ടിലെ ആദിവാസി മേഖലയിലേക്ക് ആംബുലന്‍സ് വാങ്ങുന്നതിന് പണം ചെലവിടുമെന്നും അദേഹം അവകാശപ്പെട്ടു.കോട്ടയം,പാമ്പാടി എന്നിവിടങ്ങളില്‍ ആതുരാലയങ്ങളില്‍ സേവനം ചെയ്തിരുന്ന നവീന്‍ കുടുംബസമേതം ഡല്‍ഹിയിലാണ് താമസം.മുമ്പ് സ്‌കാനിയ ബസ് ഡ്രൈവറും,കണ്ടെയിനര്‍ ലോറി ഡ്രൈവറുമായും ജോലി ചെയ്തിരുന്നു ഈ യുവാവ്. രാഷ്ട്രപതികൂടി നിര്‍ഭയകേസ് പ്രതികളുടെ ദയാഹര്‍ജി തള്ളുമെന്ന സൂചനകള്‍ വരുമ്പോള്‍ വധശിക്ഷ ഉറപ്പാക്കാന്‍ തീഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടുകയാണ്. ഈ സാഹചര്യത്തിലാണ് നവീന്‍ തയ്യാറാണെന്ന് അറിയിച്ച് സന്ദേശമയച്ചത്.