കാശ്മീർ ഐക്യദാര്‍ഢ്യ ജ്വാലയുമായി ഭരണഘടനാ സംരക്ഷണ സാംസ്കാരിക കൂട്ടായ്മ

single-img
7 December 2019

എഴുപത് വര്‍ഷക്കാലമായി കാശ്മീര്‍ സംസ്ഥാനത്തിനുണ്ടായിരുന്ന ഭരണഘടനാ പ്രകാരമുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ ഭരണഘടനാ സംരക്ഷണ സാംസ്കാരിക കൂട്ടായ്മ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിന്‍റെ മുന്നില്‍ കാശ്മീർ ഐക്യദാര്‍ഢ്യ ജ്വാല സംഘടിപ്പിച്ചു.

സംഘടനയുടെ ചെയര്‍ പേഴസന്‍ ഗീതാ നസീര്‍, ജനറല്‍ കണ്‍വീനര്‍ വിനോദ് വൈശാഖി എന്നിവറുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നിയ നമ്മുടെ ഭരണ ഘടന ആര്‍ എസ് എസിന്റെ രാഷ്ട്രീയ രൂപമായ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ ഏറിയതോടെ മത രാഷ്ട്രീയത്തിന് അനുകൂലമായ രീതിയില്‍ പുനരാവിഷ്ക്കരിക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തി.

കാശ്മീരിന്റെ പ്രത്യേകാധികാരം കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്ത നടപടി ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്‍റെ ഭരണഘടനയെ അപ്രസക്തമാക്കുക എന്നത് സംഘപരിവാര്‍ ലക്ഷ്യമാണ്‌. അതിന് അനുവദിക്കാനാകില്ല എന്നും നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെട്ടെ മതിയാകൂ എന്നും പ്രതിഷേധം സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സാംസ്കാരിക കൂട്ടായ്മ ഓര്‍മ്മപ്പെടുത്തി.