മുഖ്യപ്രതിക്ക് നാലുതവണ വെടിയേറ്റു;ഹൈദരാബാദ് പൊലീസിന്റെ എന്‍കൗണ്ടര്‍ നാടകം പൊളിയുന്നു

single-img
7 December 2019

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപ്രതികളെയും ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്നും നീതിനടപ്പാക്കിയെന്നും പൊലീസ് അറിയിക്കുകയും ചെയ്തു. എന്നാല്‍ തെലങ്കാനയില്‍ മുമ്പ് നടന്ന ഏഴ് എന്‍കൗണ്ടറുകള്‍ക്ക് സമാനമാണ് ഈ എന്‍കൗണ്ടര്‍ നാടകമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.2008 മുതല്‍ നടന്ന എല്ലാ എന്‍കൗണ്ടര്‍ കേസിലെയും പോലെ വി.സി സജ്ജനാര്‍ എന്ന ഉന്നതഉദ്യോഗസ്ഥനാണ് ഈ എന്‍കൗണ്ടറിന്റെയും പിന്നില്‍.

കൂടാതെ പ്രതികള്‍ ആയുധങ്ങള്‍ തട്ടിയെടുത്ത് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് എല്ലാ കേസുകളിലും ഉയര്‍ത്തിയിരിക്കുന്ന കാര്യം. മുഖ്യപ്രതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാലുതവണ വെടിയേറ്റിട്ടുണ്ടെന്നാണ് വിവരം. മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പരിശോധനയിലും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
പ്രതികള്‍ വിലങ്ങ് അണിയിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ പോസ്റ്റ്‌മോര്‍ട്ടം വീഡിയോ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്..പീഡനക്കേസുകളില്‍ കാര്യമായി അന്വേഷണം നടത്താന്‍ പരിശ്രമിക്കാത്ത പൊലീസിനെതിരെ ഉയര്‍ന്ന ജനരോഷം ശമിപ്പിക്കാനായിരുന്നു ഈ എന്‍കൗണ്ടര്‍ നാടകവുമെന്ന തരത്തിലേക്കാണ് വാര്‍ത്തകള്‍ .