എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പദ്ധതി

single-img
7 December 2019

കാസർകോട് ജില്ലയിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍വീര്യമാക്കുന്നതിന് പടന്നക്കാട് കാര്‍ഷിക കോളേജിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറായി. പദ്ധതിയുടെ രൂപരേഖ എൻഡോസൾഫാൻ സെല്‍യോഗത്തില്‍ കോളേജ് അസോസിയേറ്റ് ഡീന്‍ ഡി പി ആര്‍ സുരേഷ് അവതരിപ്പിച്ചു. കീടനാശിനിയിലേക്ക് ആല്‍ക്കഹോളിക് ഹൈഡ്രോക്‌സൈഡ് കലര്‍ത്തി രാസസംസ്‌കരണം നടത്തിയാണ് നിര്‍വീര്യമാക്കുക.

ഇതിനായി കാര്‍ഷിക കോളേജില്‍ കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മിക്കും. സംസ്‌കരിച്ച കീടനാശിനി ആവശ്യമുള്ളവര്‍ക്ക് സാംപിളുകള്‍ ഉപയോഗിച്ച് സ്വകാര്യ ലാബുകളില്‍ പരിശോധിക്കാനും അവസരം നല്‍കും. പദ്ധതിക്ക് വേണ്ടി ഭൗതിക സൗകര്യമൊരുക്കുന്നതിന് 43 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.