ഉള്ളി വില ഉയരുന്നത്തിന്‍റെ കാരണം കരിഞ്ചന്ത; കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിക്കെതിരെ ക്രിമിനല്‍ പരാതി

single-img
7 December 2019

രാജ്യമാകെ ഉന്നിവിള കൂടുന്നതിന്റെ കാരണമായി വിവാദ പരാമർശം നടത്തിയ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാനെതിരെ ക്രിമിനല്‍ പരാതി. കരിഞ്ചന്തയിൽ വിൽപ്പന നടക്കുന്നതാണ് ഉള്ളി വില ഉയരാൻ കാരണമെന്ന മന്ത്രിയുടെ പ്രതികരണം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര മന്ത്രിക്കെതിരെ മുസഫര്‍പൂര്‍ മിതാന്‍പുര സ്വദേശി രാജു നയ്യാറാണ് കോടതിയില്‍ പരാതി നല്‍കിയത്. പരാമർശത്തിൽ മന്ത്രിക്കെതിരെ വഞ്ചനക്കും കളവിനും കേസെടുക്കണമെന്നാണ് രാജു നയ്യാരുടെ ആവശ്യം.

അതേസമയം നിലവിൽ പാട്‌നയില്‍ ഉള്ളി വില കിലോയ്ക്ക് 100 രൂപ കടന്നു. ഉള്ളി കൂടുതലായി കൃഷി ചെയ്യുന്ന കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉള്ളി ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.